യുവാക്കളുടെ നെഞ്ചില്‍ ‘തീ’ കോരിയിട്ട് സോഷ്യല്‍ മീഡിയയില്‍ വീണ്ടും മമ്മൂട്ടി സ്‌റ്റൈല്‍; പഴകും തോറും വീഞ്ഞിന് വീര്യം കൂടുമെന്ന് ആരാധകര്‍
അഴകിന്റെ ആവര്‍ത്തനങ്ങള്‍ തുളുമ്പുന്ന ഫോട്ടോകളുമായി സമൂഹ മാധ്യമങ്ങളെ മിനിട്ടുകള്‍ക്കുള്ളില്‍ തീ പിടിപ്പിക്കുന്ന മമ്മൂട്ടി മാജിക് ഒരിക്കല്‍കൂടി. ഗൗതംവാസുദേവ് മേനോന്റെ സംവിധാനത്തില്‍ മലയാളത്തിന്റെ ഒരേയൊരു മമ്മൂട്ടി വേഷമിടുന്ന പുതിയ ചിത്രത്തിന്റെ ലുക്കിലെന്ന് തോന്നിപ്പിക്കുന്ന രണ്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്കായുള്ള മമ്മൂട്ടിയുടെ പുതിയ സമ്മാനം. 3 മണിക്കൂറിനുള്ളില്‍ ഫെയ്‌സ്ബുക്കില്‍ 29000 ലൈക്കും 1600-ല്‍ അധികം കമന്റുകളും നല്‍കിയാണ് മെഗാതാരത്തിന്റെ പുതിയ ചിത്രങ്ങളെ ആരാധകര്‍ വരവേറ്റിട്ടുള്ളത്.രസകരമായ ഒട്ടേറെ കമന്റുകളും എന്നത്തേയും പോലെ പോസ്റ്റിനു കീഴെ വന്നിട്ടുണ്ട്. ‘വെറുതെയല്ല മകന്‍ സിനിമക്കായി മറ്റു സംസ്ഥാനങ്ങളിലേക്ക് ചേക്കേറിയതെന്നും 72 വയസ്സുള്ള യുവാവെ’ന്നുമൊക്കെ ഇഷ്ടതാരത്തിന്റെ പോസ്റ്റിന് ആരാധകരുടെ കമന്റുണ്ട്. ‘കണ്ണേറില്ലെന്നു തെളിയിച്ച മനുഷ്യനെ’ന്നും ഒരു ആരാധകന്‍ കമന്റായി രേഖപ്പെടുത്തിയിരിക്കുന്നു. എന്തായാലും താരത്തിന്റെ പുതിയ സിനിമാ റിലീസിനായി കാത്തിരിപ്പിലാണ് ആരാധകര്‍.