യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു..പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ…
യുവതിയെ ലൈംഗികമായി ആക്രമിച്ചെന്ന പരാതിയിൽ പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ. 22 കാരിയായ യുവതിയുടെ പരാതിയിലാണ് നടപടി. ചത്തീസ്ഗഡിന്റെ തലസ്ഥാനമായ റായ്പൂരിലാണ് സംഭവം.26 കാരനായ കോൺസ്റ്റബിൾ അയാളുടെ കാറിൽ വച്ച് തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. സെപ്റ്റംബർ നാലിന് അർദ്ധരാത്രി യുവതിയുടെ വീട്ടിലെത്തിയാണ് ഇയാൾ കൃത്യം നടത്തിയതെന്നും പരാതിയിൽ പറയുന്നു.വ്യാഴാഴ്ച യുവതി പരാതി നൽകിയതോടെ കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ ബലാത്സംഗം, കുറ്റകരമായ ഭീഷണിപ്പെടുത്തൽ, മറ്റ് വകുപ്പുകൾ എന്നിവ ചേർത്താണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.