മോഷ്ടിച്ച പണം എന്ത് ചെയ്‌തു.. കള്ളന്റെ മറുപടി കേട്ട് പോലീസും ചിരിച്ചു..

ഒരു മോഷ്ടാവിനെ ചോദ്യം ചെയ്യുന്ന വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുകയാണ്. മോഷ്ടിച്ചു കഴിഞ്ഞപ്പോള്‍ എന്തു തോന്നിയെന്നാണ് പോലീസ് സൂപ്രണ്ട് കള്ളനോട് ആദ്യം ചോദിച്ചത്. മോഷ്ടിച്ച് കഴിഞ്ഞപ്പോള്‍ തനിക്ക് നല്ല സുഖം തോന്നിയിരുന്നു പക്ഷേ ഇപ്പോള്‍ കുറ്റബോധം തോന്നുന്നു എന്നാണ് കള്ളന്‍ അതിന് നല്‍കിയ മറുപടി. തൊട്ടുപിന്നാലെ ‘നീ എത്ര രൂപയാണ് മോഷ്ടിച്ചത്’ എന്ന് പോലീസ് ചോദിക്കുന്നു. ഞാന്‍ 10,000 രൂപ മോഷ്ടിച്ചു, എന്നാല്‍ മോഷ്ടിച്ച പണം ഉപയോഗിച്ച് തെരുവില്‍ കിടക്കുന്നവര്‍ക്ക് പുതപ്പ് വിതരണം ചെയ്യുകയും അലഞ്ഞുതിരിയുന്ന കന്നുകാലികള്‍ക്ക് ഭക്ഷണം നല്‍കുകയും ചെയ്തു എന്നായിരുന്നു കള്ളന്റെ മറുപടി. ‘അതിനുള്ള പുണ്യം നിനക്ക് ലഭിക്കട്ടെ’ എന്ന് പോലീസ് കള്ളനോട് പറഞ്ഞപ്പോള്‍ കള്ളനും ചിരിച്ചുകൊണ്ട് ‘കിട്ടട്ടെ സാര്‍’ എന്ന് മറുപടി നല്‍കി.

Related Articles

Back to top button