മോദിയുടെ ഏകാധിപത്യം അവസാനിപ്പിക്കാനാണ് കോൺഗ്രസിൻറെ പോരാട്ടം സോണിയ..

നരേന്ദ്ര മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി രംഗത്ത്. മോദി ഭരണത്തിൽ രാജ്യം കടുത്ത നിരാശയിലെന്ന് പറഞ്ഞ സോണിയ ഗാന്ധി, ജനാധിപത്യത്തെ ബി ജെ പി തകർത്തെന്നും അഭിപ്രായപ്പെട്ടു. മോദിയുടെ ഏകാധിപത്യം അവസാനിപ്പിക്കാനായി പോരാടുമെന്നും എല്ലാവരും അതിനൊപ്പം നിൽക്കണമെന്നും സോണിയ ആവശ്യപ്പെട്ടു. ജയ്പൂരിൽ കോൺഗ്രസ് നടത്തിയ പൊതുസമ്മേളനത്തിലായിരുന്നു പ്രധാനമന്ത്രിക്കെതിരെ സോണിയ രൂക്ഷമായ വിമർശനം അഴിച്ചുവിട്ടത്. ഗുജറാത്ത് ബിജെപിയിൽ പതിവില്ലാത്ത പ്രതിഷേധം, കാരണം കേന്ദ്രമന്ത്രിയുടെ ‘രാജ കുടുംബ’ പ്രസംഗം രാജ്യത്ത് ജനാധിപത്യം അപകടാവസ്ഥയിലാണെന്ന് പറഞ്ഞ സോണിയ, ഭരണഘടന മാറ്റിയെഴുതാനുള്ള ഗൂഢാലോചന നടക്കുന്നുവെന്നും ആരോപിച്ചു. രാജ്യത്തെയും ജനാധിപത്യത്തെയും നശിപ്പിക്കുകയാണ് മോദിയും ബി ജെ പിയും ചെയ്തുകൊണ്ടിരിക്കുന്നത്. സ്വയം മഹാനായി കാണുന്ന മോദി രാജ്യത്തിന്റെ അന്തസിനെയും ജനാധിപത്യത്തെയും കീറിമുറിക്കുകയാണ്. ബി ജെ പിയുടെ ഭരണം അവസാനിപ്പിക്കേണ്ട സമയമാണിതെന്നും ഇത്തവണത്തെ പോരാട്ടത്തിൽ എല്ലാവരും അതിനായി പ്രയത്നിക്കണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു.

Related Articles

Back to top button