മൊബൈൽ ടോർച്ചിന്റെ വെട്ടത്തിൽ… കുറ്റിക്കാട്ടിൽ നടത്തിയ തിരച്ചിലിൽ… പോലീസ് കണ്ടെത്തിയത്…
പൊലീസ് സംഘം സൗത്ത് കളമശ്ശേരി ഭാഗത്തു നിന്നും രണ്ടു കിലോമീറ്ററോളം റെയിൽവേ ട്രാക്കിന്റെ ഇരുവശങ്ങളിലുമായി തിരഞ്ഞെങ്കിലും ആദ്യം ഒന്നും കണ്ടെത്താൻ സാധിച്ചില്ല. എങ്കിലും സംഘം പിന്മാറാതെ തെരച്ചിൽ നടത്തി. വീണ്ടും മൊബൈൽ ടോർച്ചിന്റെ സഹായത്തോടെ സമീപത്തെ കുറ്റിക്കാട്ടിൽ നടത്തിയ തിരച്ചിലിനൊടുവിൽ പരിക്കേറ്റ നിലയിൽ യുവതിയെ കണ്ടെത്താനായത്.
റെയിൽവേ ട്രാക്കിൽ കുറ്റിക്കാൽ വീണുകിടന്ന യുവതിയെ കളമശ്ശേരി പൊലീസ് രക്ഷിച്ച സംഭവം വിവരിച്ച് കേരള പൊലീസിന്റെ ഫേസ്ബുക്ക് കുറിപ്പ്. കളമശ്ശേരി ഭാഗത്ത് ഒരാൾ ട്രെയിനിൽ നിന്നും വീണിട്ടുണ്ടെന്ന സ്റ്റേഷൻ മാസ്റ്ററുടെ ഫോൺ സന്ദേശം കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ ലഭിച്ചതിന് പിന്നാലെ പോയപ്പോളുണ്ടായ അനുഭവമാണ് ഫേസ്ബുക്ക് പേജിലൂടെ കേരള പൊലീസ് പങ്കുവച്ചിരിക്കുന്നത്.
കേരള പൊലീസിന്റെ കുറിപ്പ് പൂർണരൂപത്തിൽ- വെള്ളിയാഴ്ച പുലർച്ചെ 2 . 20 നാണ് സൗത്ത് കളമശ്ശേരി ഭാഗത്തു ഒരാൾ ട്രെയിനിൽ നിന്നും വീണിട്ടുണ്ടെന്ന സ്റ്റേഷൻ മാസ്റ്ററുടെ ഫോൺ സന്ദേശം കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ ലഭിക്കുന്നത്. ഉടനെ തന്നെ പൊലീസ് സംഘം സൗത്ത് കളമശ്ശേരി ഭാഗത്തു നിന്നും രണ്ടു കിലോമീറ്ററോളം റെയിൽവേ ട്രാക്കിന്റെ ഇരുവശങ്ങളിലുമായി തിരഞ്ഞെങ്കിലും ആളെ കണ്ടെത്താൻ സാധിച്ചില്ല. എങ്കിലും സംഘം പിന്മാറിയില്ല. വീണ്ടും മൊബൈൽ ടോർച്ചിന്റെ സഹായത്തോടെ സമീപത്തെ കുറ്റിക്കാട്ടിൽ നടത്തിയ തിരച്ചിലിനൊടുവിൽ പരിക്കേറ്റ നിലയിൽ യുവതിയെ കണ്ടെത്താനായി. റെയിൽവെ ട്രാക്കിൽ നിന്നും കുത്തനെയുള്ള താഴ്ചയിൽ കിടന്നിരുന്ന യുവതിക്ക് പരിക്ക് കൂടുതലായതിനാൽ ഫയർഫോഴ്സിന്റെയും ആംബുലൻസിന്റെയും സഹായത്തോടെ മെഡിക്കൽ കോളേജിൽ എത്തിച്ചു. ആശുപത്രിയിൽ യുവതി സുഖം പ്രാപിച്ചു വരുന്നു.