മെഷീനിൽ കെ സുധാകരൻ്റെ പേര് മാറ്റി..തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം….
കെ സുധാകരന്റെ ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനിലെ പേര് മാറ്റിയാതായി കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നീക്കമെന്നും കോൺഗ്രസ്സ് ആരോപിച്ചു . കെ സുധാകരൻ എന്ന പേരിനു പകരം കെ സുധാകരൻ S/o രാവുണ്ണി എന്നാണ് ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനിൽ ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിച്ചപ്പോഴാണ് പേര് മാറിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ കെ സുധാകരൻ എന്ന പേരിലായിരുന്നു മത്സരിച്ചത് .
സുധാകരൻ്റെ പേര് മാറ്റിയത് ബോധപൂർവ്വം തിരഞ്ഞെടുപ്പ് അട്ടിമറിക്കുള്ള ശ്രമമാണെന്ന് കോൺഗ്രസ് ആരോപിച്ചു . സാധാരണ നിലയിൽ ദേശീയ പാർട്ടികളുടെ സ്ഥാനാർത്ഥികൾക്ക് നാമനിർദ്ദേശപത്രികയിൽ നൽകിയ പേരാണ് അനുവദിക്കാറുള്ളത്. മത്സരിച്ച കഴിഞ്ഞ എല്ലാ തെരഞ്ഞെടുപ്പിലും കെ സുധാകരൻ എന്ന പേരിലാണ് മത്സരിച്ചതെന്നും സിപിഐഎം ഭീഷണിക്ക് മുന്നിൽ അധികാരികൾ വഴങ്ങുകയാണെന്നും കോൺഗ്രസ് ആരോപിച്ചു.