മെഡിക്കല്‍ കോളേജ് ഉദ്ഘാടന വേദിയില്‍ പിപിഇ കിറ്റ് ധരിച്ചെത്തി… പ്രതിഷേധം…

പാലക്കാട്: മെഡിക്കല്‍ കോളേജ് ഉദ്ഘാടന വേദിയില്‍ പിപിഇ കിറ്റ് ധരിച്ച് കൊവിഡ് ബ്രിഗേഡ് അംഗങ്ങളുടെ പ്രതിഷേധം. കൊവിഡ് കാലത്ത് ജോലി ചെയ്തവരെ സ്ഥിരപ്പെടുത്താത്തതിലാണ് കൊവിഡ് ബ്രിഗേഡ് അംഗങ്ങളുടെ പ്രതിഷേധം. മന്ത്രി കെ രാധകൃഷ്ണന്‍, മന്ത്രി കെ കൃഷ്ണന്‍കുട്ടി എന്നിവര്‍ വേദിയിലിരിക്കെയായായിരുന്നു പ്രതിഷേധം ഉയര്‍ന്നത്. മുഖ്യമന്ത്രി പരിപാടി ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിക്കാനിരിക്കെയാണ് പ്രതിഷേധം.

പാലക്കാട് മെഡിക്കല്‍ കോളേജില്‍ സ്ഥിരമല്ലെങ്കിലും ജോലിയുണ്ടാകുമെന്ന് കൊവിഡ് കാലത്ത് ഇവര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. ഈ ഉറപ്പ് പാലിക്കാതെ വന്നതോടെയാണ് കൊവിഡ് ബ്രിഗേഡ് അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. വേദിയില്‍ വെച്ച് മന്ത്രി കെ രാധകൃഷ്ണന്‍ പ്രതിഷേധത്തിന്റെ കാരണം ആരാഞ്ഞിരുന്നു. മുഖ്യമന്ത്രിയെങ്കിലും കണ്ട് ഇതിന് പരിഹാരം നല്‍കണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്.

Related Articles

Back to top button