മൂവാറ്റുപുഴയിൽ ആൾക്കൂട്ട കൊലപാതകം..പെൺസുഹൃത്തിനെ കാണാനെത്തിയ യുവാവിന് ദാരുണാന്ത്യം…

മൂവാറ്റുപുഴയിൽ ആൾക്കൂട്ട കൊലപാതകം . ആൾക്കൂട്ട മര്‍ദനത്തിനിരയായ യുവാവ് മരിച്ചു .സംഭവത്തിൽ പത്തുപേർ അറസ്റ്റിലായതായി സൂചന . വെസ്റ്റ് ബംഗാള്‍ സ്വദേശി അശോക് ദാസ് (24)ആണ് ആൾക്കൂട്ട മർദ്ദനത്തെ തുടർന്ന് മരിച്ചത് .പെൺ സുഹൃത്തിനെ കാണാൻ എത്തിയത് ചോദ്യം ചെയ്ത് അശോക് ദാസിനെ മരത്തിൽ കെട്ടിയിട്ട് നാട്ടുകാർ മർദ്ദിക്കുകയായിരുന്നു . അറസ്റ്റിലായ പത്തുപേരും കുറ്റം സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചു.

മര്‍ദ്ദനത്തെ തുടര്‍ന്നാണ് മരണമെന്ന് പ്രാഥമിക വിവരം. തലയ്ക്കും നെഞ്ചിനുമേറ്റ മർദനമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരം .

Related Articles

Back to top button