മൂന്ന് പേർ മരിച്ചു, അടൂർ ബൈപാസിൽ കാർ കനാലിൽ വീണ അപകടം
അടൂർ- അടൂർ ബൈപാസിൽ കാർ കനാലിൽ വീണ അപകടത്തിൽ മൂന്ന് പേർ മരിച്ചു. ഹൈസ്ക്കൂൾ ജംഗ്ഷനിൽ കരുവാറ്റ സിഗ്നലിനു സമീപമുള്ള കാനാലിലാണ് കാർ വീണത്. കനാലിൽ കാണാതായ ഇന്ദിര (57), ശകുന്തള (51), ശ്രീജ (45) എന്നിവരാണ് മരിച്ചത്. 7 പേരാണ് അപകടത്തിൽ പെട്ടത്. ഇവരിൽ 4 പേരെ രക്ഷപ്പെടുത്തിയിരുന്നു.ആയൂർ അമ്പലംമുക്കിൽ നിന്നും ഹരിപ്പാട് ഭാഗത്തേക്ക് വിവാഹത്തിനുള്ള തുണി കൊടുക്കാൻ പോയവരാണ് അപകടത്തിൽപ്പെട്ടത്. ആയൂർ അമ്പലംമുക്ക് കാത്തിരത്തുംമൂട് കുടുംബാങ്ങളാണ് അപകടത്തിൽപ്പെട്ടത്. അലൻ (14), ബിന്ദു (37), അശ്വതി (27), ഡ്രൈവർ സിനു, എന്നിവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.