മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനമായെങ്കിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുകയാണ്. ദുരിതാശ്വാസ പ്രവ‍ർത്തനങ്ങളുടെ ഭാഗമായി മൂന്ന് ജില്ലകളിലെ സ്കൂളുകൾക്ക് ഇതിനകം അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, തൃശൂർ, ഇടുക്കി ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർമാര്‍ അറിയിച്ചു. തൃശൂർ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന എടത്തിരുത്തി ചെന്ത്രാപ്പിന്നി ഹൈസ്കൂൾ, ചേർപ്പ് ജെ ബി എസ്, കാറളം എ എൽ പി എസ്, താന്നിശ്ശേരി ഡോളേഴ്സ് ലിറ്റിൽ ഫ്ലവർ എൽ പി എസ് എന്നീ സ്കൂളുകൾക്കാണ് അവധി. ഇടുക്കി താലൂക്കിലെ കഞ്ഞിക്കുഴി നങ്കിസിറ്റി സർക്കാർ എൽ പി സ്കൂൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സ്കൂളുകളിൽ പ്രവർത്തിക്കുന്ന ക്യാമ്പുകൾ മറ്റു സ്‌ഥലങ്ങളിലേക്ക് മാറ്റാൻ പഞ്ചായത്ത്‌ പ്രസിഡന്റ് മാർക്ക് നിർദേശം.

Related Articles

Back to top button