മൂത്രത്തില്‍ കല്ലിന്‍റെ വേദനയെന്ന് തെറ്റിദ്ധരിച്ച് ആശുപത്രിയിലെത്തി.. 18 കാരി…

മൂത്രത്തില്‍ കല്ല് ആണെന്ന് തെറ്റിദ്ധരിച്ച് ആശുപത്രിയില്‍ ചികിത്സ തേടിയ പതിനെട്ടുകാരി ഒടുവില്‍ പ്രസവിച്ചു. പ്രസവവേദന വന്നപ്പോള്‍ മൂത്രത്തില്‍ കല്ല് ആണെന്ന് തെറ്റിദ്ധരിക്കുകയും മാസങ്ങളോളം താൻ ഗര്‍ഭിണിയാണെന്ന് അറിയാതിരുന്നു ആശുപത്രിയില്‍ ചികിത്സ തേടിയപ്പോൾ പ്രസവിക്കുകയും ചെയ്തുവെന്നതാണ് വാര്‍ത്ത.

യുഎസിലെ സൗത്ത് കരോളിനയിലാണ് സംഭവം. ബ്രയാന ബ്ലാണ്‍ട്‍ എന്ന യുവതിക്കാണ് തീര്‍ത്തും അസാധാരണമായ ഈ അവസ്ഥയുണ്ടായിരിക്കുന്നത്. ഇടയ്ക്കിടെ ബ്ലീഡിംഗ് ഉണ്ടാകുന്നതിനാല്‍ അത് ആര്‍ത്തവമാണെന്ന് തന്നെ ഇവര്‍ ധരിക്കുകയായിരുന്നു. അതുപോലെ വയറും കാര്യമായി വലുതായില്ല എന്നാണിവര്‍ പറയുന്നത്.

താൻ ക്രോപ് ടോപ്പും ബിക്കിനിയുമെല്ലാം ധരിച്ചാണ് നടന്നിരുന്നത്, ഗര്‍ഭിണിയാണെങ്കില്‍ വയര്‍ വലിയ രീതിയില്‍ വലുതാവുകയും ഇത്തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കാൻ സാധിക്കാതെ വരികയും ചെയ്യാമല്ലോ. എന്നാല്‍ അങ്ങനെയുള്ള ബുദ്ധിമുട്ടുകളൊന്നും നേരിട്ടില്ല. ബ്ലീഡിംഗും ഉണ്ടായിരുന്നതിനാല്‍ ഗര്‍ഭിണിയാണെന്ന് സംശയം പോലും തോന്നിയില്ലെന്നും ബ്രയാന്ന പറയുന്നു.

എന്നാല്‍ പ്രസവം അടുത്തതോടെ ഇവര്‍ ശാരീരികമായി അവശയാവുകയും വേദന കൊണ്ട് വീഴുകയും ചെയ്യുകയായിരുന്നുവത്രേ. ഇതോടെ മൂത്രത്തില്‍ കല്ല് ആകാം, അതിന്‍റെയാണ് അസഹനീയ വേദന എന്നോര്‍ത്ത് പെട്ടെന്ന് തന്നെ ആശുപത്രിയിലെത്തി. ഡോക്ടര്‍ പരിശോധിച്ചപ്പോള്‍ ഇവര്‍ക്ക് പ്രസവം അടുത്തിരിക്കുകയാണെന്ന് മനസിലായി. അപ്പോള്‍ മാത്രമാണ് ബ്രയാന്ന താൻ ഗര്‍ഭിണിയായിരുന്നുവെന്ന് തിരിച്ചറിയുന്നത്. എന്തായാലും അപകടമൊന്നും കൂടാതെ ഇവര്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി.

500 കേസുകളെടുത്താല്‍ അതിലൊരു കേസെങ്കിലും ഇത്തരത്തില്‍ കാണാമെന്നാണ് ഇവരുടെ സംഭവത്തെ അടിസ്ഥാനപ്പെടുത്തി ഡോക്ടര്‍മാര്‍ പറയുന്നത്. വയര്‍ വലിയ രീതിയില്‍ വലുതാകാതിരിക്കുക, മറ്റ് ശാരീരിക മാറ്റങ്ങള്‍ കാര്യമായി കാണാതിരിക്കുക, ബ്ലീഡിംഗ് പതിവായി വരിക എന്നീ ഘടകങ്ങള്‍ തന്നെയാണ് ഗര്‍ഭാവസ്ഥ തിരിച്ചറിയപ്പെടാതെ പോകുന്നതിലേക്ക് നയിക്കുന്നത്.

Related Articles

Back to top button