മുൻ മുഖ്യമന്ത്രിയുടെ വീ​ട്ടു​വ​ള​പ്പി​ൽ ബോംബാക്രമണം..ഒരാൾ മരിച്ചു…

ആ​ളു​ക​ൾ കൂ​ട്ട​മാ​യി താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്ത് തീ​വ്ര​വാ​ദി​ക​ൾ ന​ട​ത്തി​യ ബോം​ബാ​ക്ര​മ​ണ​ത്തി​ൽ ​വ​യോ​ധി​ക​ൻ കൊ​ല്ല​പ്പെ​ട്ടു. അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മ​ണി​പ്പൂ​രി​ലെ ബി​ഷ്ണു​പു​ർ ജി​ല്ല​യി​ൽ മൊ​യി​രം​ഗിലാണ് സംഭവം. മു​ൻ മു​ഖ്യ​മ​ന്ത്രി മെ​യ്രെം​ബാം കൊ​യ്രെ​ങ്ങി​ന്റെ വീ​ട്ടു​വ​ള​പ്പി​ലാ​ണ് അ​ക്ര​മി​ക​ൾ ബോംബിട്ടത്.ജി​ല്ല​യി​ൽ വെ​ള്ളി​യാ​ഴ്ച ന​ട​ന്ന ര​ണ്ടാ​മ​ത്തെ റോ​ക്ക​റ്റ് ആ​ക്ര​മ​ണ​മാ​ണി​ത്. വ​യോ​ധി​ക​ൻ മ​ത​ച​ട​ങ്ങു​ക​ൾ​ക്കാ​യി ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് ബോം​ബ് പൊ​ട്ടി​യ​ത്. ഇ​യാ​ൾ സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. പ​രി​ക്കേ​റ്റ​വ​രി​ൽ 13 വ​യ​സ്സു​ള്ള ബാ​ലി​ക​യും ഉ​ണ്ട്.സു​ഭാ​ഷ് ​ച​ന്ദ്ര​ബോ​സ് നേ​തൃ​ത്വം ന​ൽ​കി​യി​രു​ന്ന ‘ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ ആ​ർ​മി’ (ഐ.​എ​ൻ.​എ) ആ​സ്ഥാ​നം പ്ര​വ​ർ​ത്തി​ച്ച സ്ഥ​ല​ത്തു​നി​ന്ന് ര​ണ്ടു​കി​ലോ​മീ​റ്റ​ർ മാ​റി​യാ​ണ് ബോം​ബ് പ​തി​ച്ച​ത്.

Related Articles

Back to top button