മുൻ മുഖ്യമന്ത്രിയുടെ വീട്ടുവളപ്പിൽ ബോംബാക്രമണം..ഒരാൾ മരിച്ചു…
ആളുകൾ കൂട്ടമായി താമസിക്കുന്ന സ്ഥലത്ത് തീവ്രവാദികൾ നടത്തിയ ബോംബാക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു. അഞ്ചുപേർക്ക് പരിക്കേറ്റു. മണിപ്പൂരിലെ ബിഷ്ണുപുർ ജില്ലയിൽ മൊയിരംഗിലാണ് സംഭവം. മുൻ മുഖ്യമന്ത്രി മെയ്രെംബാം കൊയ്രെങ്ങിന്റെ വീട്ടുവളപ്പിലാണ് അക്രമികൾ ബോംബിട്ടത്.ജില്ലയിൽ വെള്ളിയാഴ്ച നടന്ന രണ്ടാമത്തെ റോക്കറ്റ് ആക്രമണമാണിത്. വയോധികൻ മതചടങ്ങുകൾക്കായി തയാറെടുക്കുന്നതിനിടെയാണ് ബോംബ് പൊട്ടിയത്. ഇയാൾ സ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റവരിൽ 13 വയസ്സുള്ള ബാലികയും ഉണ്ട്.സുഭാഷ് ചന്ദ്രബോസ് നേതൃത്വം നൽകിയിരുന്ന ‘ഇന്ത്യൻ നാഷനൽ ആർമി’ (ഐ.എൻ.എ) ആസ്ഥാനം പ്രവർത്തിച്ച സ്ഥലത്തുനിന്ന് രണ്ടുകിലോമീറ്റർ മാറിയാണ് ബോംബ് പതിച്ചത്.