മുസ്ലീം ലീഗ് പിന്തുണ..തൊടുപുഴ നഗരസഭ ഭരണം എൽ.ഡി.എഫിന്..നഗരസഭയ്ക്ക് മുന്നിൽ മുസ്ലിം ലീഗ് – കോൺഗ്രസ് സംഘർഷം….
തൊടുപുഴ നഗരസഭയിൽ മുസ്ലീം ലീഗ് പിന്തുണയോടെ എൽ.ഡി.എഫ് ഭരണം പിടിച്ചു. സി.പി.എമ്മിൻ്റെ സബീന ബിഞ്ചു നഗരസഭാ ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടു. സബീന ബിഞ്ചുവിന് 14 വോട്ട് ലഭിച്ചു. അഞ്ച് ലീഗ് കൗൺസിലർമാർ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തു. കോൺഗ്രസിലെ കെ. ദീപക്കിന് 10 വോട്ടാണ് ലഭിച്ചത്.
പിന്നാലെ ലീഗിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡിസിസി അധ്യക്ഷന്‍ രംഗത്തെത്തി. ചതിയന്‍ ചന്തുവിന്റെ പണിയാണ് മുസ്ലിം ലീഗ് ചെയ്തതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ജനാധിപത്യ കേരളം പൊറുക്കില്ല. തൊടുപുഴ മുനിസിപ്പാലിറ്റി ജനാധിപത്യ വിശ്വാസികളുടെ ഈറ്റില്ലമാണ്. അടുത്ത തിരഞ്ഞെടുപ്പില്‍ അതിന്റെ ഫലം അനുഭവിക്കുമെന്നും കോണ്‍ഗ്രസ് പറഞ്ഞു.അതേസമയം തൊടുപുഴ നഗരസഭയ്ക്ക് മുന്നിൽ മുസ്ലിം ലീഗ് – കോൺഗ്രസ് സംഘർഷവും ഉണ്ടായി . നഗരസഭാ ചെയർമാൻ തെരെഞ്ഞെടുപ്പമായി ബന്ധപ്പെടാണ് സംഘർഷം ഉണ്ടായത്. മുന്നണി സമവായങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ചാണ് വാക്കേറ്റം ഉണ്ടായത്.