മുട്ട ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ….
ഫ്രിഡ്ജ് ഇല്ലെങ്കിൽ മുട്ട സൂക്ഷിക്കാൻ വളരെ പ്രയാസമാണ്. ചിലപ്പോൾ ഫ്രിഡ്ജിന് പുറത്തുവച്ചാലും മുട്ട ദിവസങ്ങളോളം ഇരിക്കുമെങ്കിലും മറ്റ് ചിലപ്പോൾ വളരെ പെട്ടെന്ന് കേടാകാറുണ്ട്. ചൂട് കൂടുതലുള്ള സമയമാണെങ്കിൽ മുട്ട അതിവേഗം കേടാകുന്നതും നാം ശ്രദ്ധിച്ചിരിക്കും. ഫ്രിഡ്ജ് ഇല്ലെങ്കിലും മുട്ട എങ്ങനെ കേടുകൂടാതെ സൂക്ഷിക്കാമെന്ന് നോക്കാം.
മുട്ടയെടുത്ത് ഈർപ്പമുള്ള തുണി കൊണ്ട് തുടച്ചുവൃത്തിയാക്കുക. ശേഷം അൽപം എണ്ണയെടുത്ത് മുട്ടയുടെ മീതെ പുരട്ടുക. ഒരു പാത്രത്തിൽ അൽപം അരിയെടുത്ത് അതിലേക്ക് ഈ മുട്ട വയ്ക്കാം. മുട്ടയുടെ കൂർത്തുനിൽക്കുന്ന ഭാഗം താഴേക്ക് വരുന്ന രീതിയിലാണ് ശേഖരിച്ചുവക്കേണ്ടത്. കൂടാതെ മൂന്ന് ദിവസം കൂടുമ്പോൾ മുട്ടയെടുത്ത് ഒന്ന് ഇളക്കി വെക്കുക. ഇങ്ങനെ ചെയ്താൽ ആഴ്ചകളോളം മുട്ട കേടുകൂടാതെ സൂക്ഷിക്കാമെന്നാണ് പറയപ്പെടുന്നത്.