മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ജഗൻ മോഹൻ റെഡ്ഡി…

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ജഗൻ മോഹൻ റെഡ്ഡി. രാജിക്കത്ത് ഗവർണർ എസ്. അബ്‌ദുൾ നസീറിന് അയച്ചതായി വൈഎസ്ആർ കോൺഗ്രസ് പാർട്ടി അറിയിച്ചു.ചന്ദ്രബാബു നായിഡുവിൻ്റെ തെലുങ്ക് ദേശം പാർട്ടി (ടിഡിപി) വൻ വിജയം നേടിയതോടെ ജഗൻ മോഹൻ റെഡ്ഡി യുഗത്തിന് അന്ത്യമായിരിക്കുന്നു.തെരഞ്ഞെടുപ്പ് ഫലം അപ്രതീക്ഷിതമായിരുന്നു എന്നായിരുന്നു ജഗൻ റെഡ്ഡി പറഞ്ഞത്.

കോടിക്കണക്കിന് ആളുകൾക്ക് പ്രയോജനം ചെയ്യുന്ന നിരവധി ക്ഷേമപദ്ധതികൾ നടപ്പാക്കിയിട്ടും വൈഎസ്ആർ കോൺഗ്രസ് പരാജയപ്പെട്ടത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ആശ്ചര്യപ്പെട്ടു. പരാജയം അംഗീകരിച്ച ജഗൻ മോഹൻ റെഡ്ഡി ധൈര്യത്തോടെ വീണ്ടും ഉയിർത്തെഴുന്നേൽക്കുമെന്ന് പ്രതിജ്ഞയെടുത്തു. പുതിയ സർക്കാരിന് ആശംസകൾ നേർന്ന റെഡ്ഡി തൻ്റെ പാർട്ടി ജനങ്ങൾക്ക് വേണ്ടി പോരാടുന്നത് തുടരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

Related Articles

Back to top button