മീൻ പിടിക്കുന്നതിനിടെ യുവാക്കൾക്ക് കിട്ടിയത്…..

മീൻ പിടിക്കാനാണ് യുവാക്കൾ എത്തയത്. എന്നാൽ യുവാക്കൾക്ക് കിട്ടിയതാകട്ടെ മൂന്ന് ചാക്കുകളാണ്. കൊല്ലം ഉളിയനാട് തേമ്പ്ര മണ്ഡപ കുന്നിൽ നിന്നാണ് യുവാക്കൾക്ക് ചാക്ക് കെട്ടുകൾ കിട്ടയത്. തുറന്ന് നോക്കിയ യുവാക്കൾക്ക് ലഭിച്ചത് മദ്യം നിറച്ച 148 കുപ്പികളാണ്. ചെളിക്കെട്ടിൽ സൂക്ഷിച്ചിരുന്ന വ്യാജമദ്യം കണ്ടെത്തിയതോടെ യുവാക്കൾ ഉടൻ തന്നെ ചാത്തന്നൂർ എക്സൈസിൽ വിവരമറിയിച്ചു. എക്സൈസ് സംഘമെത്തി പ്രദേശത്ത് പരിശോധന നടത്തി. 148 കുപ്പികളിലായി 55 ലിറ്റർ വ്യാജമദ്യമാണ് കണ്ടെത്തിയതെന്ന് എക്സൈസ് അറിയിച്ചു.ചാത്തന്നൂർ എക്സൈസ് സംഘം കേസെടുത്ത് അന്വേഷണം തുടങ്ങി. സ്പിരിറ്റിൽ കളര്‍ ചേര്‍ത്താണ് ഇവയുണ്ടാക്കിയിരിക്കുന്നത്. ലോക്ക്ഡൗൺ കാലത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ച വ്യാജ മദ്യം ആകാമെന്നാണ് എക്സൈസ് സംഘത്തിന്‍റെ പ്രാഥമിക നിഗമനം.

Related Articles

Back to top button