മാസപ്പടി കേസ്..സിഎംആര്‍എല്‍ എംഡിക്ക് തിരിച്ചടി….

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട സിഎംആര്‍എല്‍ മാസപ്പടി കേസില്‍ ശശിധരന്‍ കര്‍ത്തയ്ക്ക് തിരിച്ചടി .എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ അന്വേഷണത്തില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി അറിയിച്ചു. ഇ ഡി സമന്‍സ് ചോദ്യം ചെയ്ത് സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത നല്‍കിയ ഹര്‍ജിപരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി നിലപാട് അറിയിച്ചത്. ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച ഹാജരാകണമെന്നാണ് ഇഡി ശശിധരന്‍ കര്‍ത്തയോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

കേസില്‍ എസ്എഫ്‌ഐഒ അന്വേഷണം നടക്കുന്ന ഈ ഘട്ടത്തില്‍ ഇ ഡി അന്വേഷണം നിലനില്‍ക്കില്ലെന്ന് കര്‍ത്ത കോടതിയെ അറിയിച്ചു. അതേസമയം ശശിധരന്‍ കര്‍ത്തയുടെ ഹര്‍ജിയില്‍ ഇ ഡി എതിര്‍പ്പ് അറിയിച്ചു. കര്‍ത്തയുടെ അറസ്റ്റിലേക്ക് ഈ ഘട്ടത്തില്‍ നീങ്ങില്ലെന്നും ഇഡി കോടതിയില്‍ വ്യക്തമാക്കി. തിങ്കളാഴ്ച്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് ഇ ഡി കര്‍ത്തയ്ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.വീണ വിജയനും വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട് വെയർ സേവനത്തിന്‍റെ പേരിൽ ഒരു കോടി 72 ലക്ഷം രൂപ നൽകിയെന്നായിരുന്നു ആദായ നികുതി സെറ്റിൽമെന്‍റ് ബോർഡിന്‍റെ കണ്ടെത്തൽ. ഇതുകൂടാതെ ലോൺ എന്ന പേരിലും അരക്കോടിയോളം രൂപ നൽകിയിരുന്നു. ഇത് സംബന്ധിച്ചാണ് ഇഡിയും കള്ളപ്പണം തടയൽ നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തുന്നത്.

Related Articles

Back to top button