മാരാരിക്കുളത്ത് അനധികൃതമായി സൂക്ഷിച്ചിരുന്ന വിദേശ മദ്യവുമായി യുവതി പിടിയിൽ..

ചേർത്തല : മാരാരിക്കുളത്ത് അനധികൃതമായി സൂക്ഷിച്ചിരുന്ന വിദേശ മദ്യവുമായി യുവതി പിടിയിൽ. എസ്. എൽ പുരത്തിന് പടിഞ്ഞാറ് വശം
വാടകയ്ക്ക് താമസിക്കുന്ന തോപ്പുംപടി സ്വദേശിനി സജിതയാണ് പിടിയിലായത്.
ഇവരിൽ നിന്നും 142 ബോട്ടിൽ അര ലിറ്ററിന്റെ വിദേശ മദ്യം, മാജിക്ക് മൊമന്റിന്റെ
8 വലിയ ബോട്ടിൽ, വാറ്റുപകരണങ്ങൾ, 30 ലിറ്റർ കോട ചന്ദന മുട്ടി എന്നിവ മാരാരിക്കുളം പോലീസ്
പിടിച്ചെടുത്തു. അബ്ക്കാരി ആക്ട് പ്രകാരം സജിതക്കെതിരെ കേസെടുത്തു. മാരാരിക്കുളം എസ്.എച്ച്.ഓ രാജേഷിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

Related Articles

Back to top button