മാരക മയക്ക് മരുന്ന് പിടിച്ചെടുത്തു
ചേർത്തല: പാണാവള്ളി ഓടമ്പള്ളിയിൽ ബൈക്കിലെത്തിയ മൂന്ന് യുവാക്കളിൽ നിന്ന് 3.9 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു. മാരക മയക്ക് മരുന്നായ എം.ഡി.എം.എ. ചെറിയ കവറ്കളിലായി ഒളിപ്പിച്ചിരിക്കുകയായിരുന്നു. കാസർഗോഡ് സ്വദേശി സിറാജ്ദീൻ (25), ആലപ്പുഴ പുന്നപ്ര സ്വദേശി ഡേവിസ് (24), കൊല്ലം ഇടമൺ സ്വദേശി ഷഫീക് (21) എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു. കോട്ടയം കുമരകം ഭാഗത്തേയ്ക്ക് കൊണ്ട് പോവുകയായിരുന്നു എന്നാണ് സൂചന. രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മയക്ക് മരുന്നുമായി യുവാക്കൾ പിടിയിലായത്. പൂച്ചാക്കൽ സി.ഐ. അജയ് മോഹൻ, എസ്.ഐ. ജേക്കബ് എന്നിവരുടെ നേതൃത്വത്തിലാണ് മയക്ക് മരുന്ന് വേട്ട നടത്തിയത്..