മാന്നാറിൽ വിദ്യാര്‍ഥികള്‍ തമ്മിൽ നടുറോഡില്‍ കൂട്ടത്തല്ല്
മാന്നാര്‍: ട്യൂഷന്‍ സെന്ററില്‍ പരസ്പരം കളിയാക്കിയ വിദ്യാര്‍ഥികള്‍ നടുറോഡില്‍ പൊരിഞ്ഞ അടി. മാന്നാര്‍ നായര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിനു തെക്ക് ഭാഗത്തുളള ട്യൂഷന്‍ സെൻ്ററിൽ വന്ന വിദ്യാര്‍കളാണ് അടി ഉണ്ടാക്കിയത്. റോഡില്‍ 10 മിനിട്ടോളം പല സംഘങ്ങളായി അടിയുണ്ടക്കിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഈ സമയം ഗതാഗതം സ്തംഭിച്ചു.
നാട്ടുകാര്‍ ബഹളം ഉണ്ടക്കിയപ്പോഴേക്കും അടിയുണ്ടാക്കിയവര്‍ ഓടിമറഞ്ഞു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി സമീപത്തെ കടയില്‍ നിന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വിദ്യാര്‍ഥികളെ തിരിച്ചറിയുകയും രക്ഷിതാക്കളോടൊപ്പം ഇന്ന് പോലീസ് സ്‌റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. തിങ്കളാഴ്ചയും ഇവിടെ വിദ്യാര്‍ഥികള്‍ തമ്മില്‍ അടി നടന്നിരുന്നു.