മലയാളി യുവാവ് കുവൈറ്റിൽ കാറിൽ മരിച്ച നിലയിൽ…
കുവൈത്തിൽ ഡെലിവറി ജീവനക്കാരനായ മലയാളി യുവാവിനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് വടുവഞ്ചാൽ വട്ടത്തുവയൽ സ്വദേശി വിബിൻ കുണ്ടറബി (34) യെ ആണ് മംഗഫിലെ താമസ കേന്ദ്രത്തോട് ചേർന്ന പാർക്കിങ് ഏരിയയിൽ കാറിൽ മരണപ്പെട്ടതായി കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സൂചന. ഡെലിവറി ഡ്യൂട്ടി ചെയ്തു വന്ന കാറിലാണ് ലോക്ക് ചെയ്ത നിലയിൽ മൃതദേഹം കണ്ടത്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ ഒ.ഐ.സി.സി കെയർ ടീം നടത്തിവരുന്നു.