മയക്കുമരുന്നു കേസിൽ യുവാക്കൾ അറസ്റ്റിൽ

അമ്പലപ്പുഴ: മാരക മയക്കുമരുന്നുമായി രണ്ട് യുവാക്കളെ പുന്നപ്ര പൊലീസ് പിടികൂടി. കൊല്ലംകുന്നത്തൂർ മൈനാഗപള്ളി വലിയവിള പുത്തെൻ വീട്ടിൽ ശ്രീലാൽ (24), കൊല്ലം ശൂരനാട് തറയിൽ തെക്കേതിൽ ഷിയാസ് (20) എന്നിവരെയാണ് എം .ഡി. എം. എ യുമായി പൊലീസ് പിടി കൂടിയത്. ബൈക്കിൽ സഞ്ചചരിച്ച്വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് മയക്കുമരുന്ന് വിൽപന നടത്തിവരികയായിരുന്നു ഇരുവരും. ചെറിയ പാക്കറ്റുകളിലാക്കി വിൽപനക്കായി സൂക്ഷിച്ചിരുന്ന രണ്ടര ഗ്രാം എം .ഡി. എം. എയും ഇവരിൽ നിന്ന് പൊലീസ് കണ്ടെടുത്തു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ വാഹന പരിശോധനക്കിടയാണ് ഇരുവരും പിടിയിലായത് . ഇടക്കിടെ എറണാകുളത്തു പോകുന്ന ഇരുവരും സുഹൃത്തുക്കളുടെ മുറികളിൽ തങ്ങിയ ശേഷമാണ് അവിടെ നിന്ന് മയക്കുമരുന്നുകൾ ശേഖരിക്കുന്നതെ ന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജറാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.എസ് .ഐ മാരായ അജീഷ് കുമാർ, ഗോപൻ, എ .എസ് .ഐ സത്താർ, സിവിൽ പൊലീസ് ഓഫീസർമാരായ സേവ്യർ, സോണി, രാജീവ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് ഇവരെ പിടി കൂടിയത്.

Related Articles

Back to top button