മധ്യവയസ്‌കയെ സ്‌കൂട്ടറിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ……

കൊച്ചി: മധ്യവയസ്കയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച ആൾ പിടിയിൽ. ഞാറക്കൽ ആറാട്ട് വഴി ഭാഗത്ത് മണപ്പുറത്തു വീട്ടിൽ ആനന്ദൻ (49) ആണ് ഞാറക്കൽ പോലീസിന്റെ പിടിയിലായത്. ക്യാൻസർ രോഗിയായ സ്ത്രീക്ക് സാമ്പത്തിക സഹായം വാങ്ങി തരാം എന്ന് പറഞ്ഞ് സ്കൂട്ടറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. തന്നെ കബളിപ്പിക്കുകയാണെന്ന് മനസ്സിലായ സ്ത്രീ, വീട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ടപ്പോൾ സ്കൂട്ടർ നിറുത്തി കൈയ്യിൽ കയറി പിടിക്കുകയും അപമര്യാദയായി പെരുമാറുകയുമായിരുന്നു. സമാനമായ കേസിൽ അപ്പീൽ ജാമ്യത്തിലും, മറ്റു രണ്ടു കേസുകളിൽ ജാമ്യത്തിലും ആണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. ഇൻസ്പെക്ടർ സുനിൽ തോമസ്, സബ് ഇൻസ്പെക്ടർമാരായ അഖിൽ വിജയകുമാർ, കെ.കെ.ദേവരാജ്, എ എസ് ഐ മാരായ സി.എ.ഷാഹിർ, സ്വപ്ന, എസ് സി പി ഒ റ്റി.ബി.ഷിബിൻ, കെ.ജി.പ്രീജൻ ബോൺസാലേ, സി പി ഒ വിനീഷ്, രേഷ്മ എന്നിവരാണ് ആനന്ദനെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Related Articles

Back to top button