മദ്യലഹരിയിൽ യുവാവിനെ ബലാല്‍സംഗം ചെയ്യുമെന്ന് ഭീഷണിമുഴക്കി നാല്‍പതുകാരി
അമിതമായ മദ്യലഹരിയില്‍ യുവാവിന് നേരെ വീട്ടമ്മയുടെ ആക്രമണം. ആറ് കുട്ടികളുടെ അമ്മയായ യുവതിയാണ് ലൈംഗികാതിക്രമം നടത്തിയത്. സംഭവദിവസം ഇവർ അമിതമായി മദ്യപിച്ചിരുന്നു. മത്സരം കാണാനെത്തിയ യുവാവിനെ പിന്നില്‍ നിന്നെത്തിയ ജെമ്മ ദേഹത്ത് ഉരസുകയും യുവാവിന്റെ ജനനേന്ദ്രിയത്തില്‍ കടന്നുപിടിച്ച് ബലാല്‍സംഗ ഭീഷണി മുഴക്കുകയുമായിരുന്നു. അപ്രതീക്ഷിത ആക്രമണത്തില്‍ യുവാവ് ഞെട്ടിത്തരിച്ചു. സംഭവത്തില്‍ പുരുഷന്മാര്‍ക്ക് തുല്യമായ ശിക്ഷ നല്‍കണമെന്ന് ഇരയായ യുവാവ് വാദിച്ചെങ്കിലും ജെമ്മയ്‌ക്ക് കോടതി നല്ലനടപ്പ് ശിക്ഷയാണ് പ്രധാനമായും വിധിച്ചത്. മാത്രമല്ല495 യൂറോ പിഴശിക്ഷയും വിധിച്ചു. ഇതില്‍ 400 യൂറോയും ഇരയായ യുവാവിനാണ് നല്‍കേണ്ടത്. മാഞ്ചസ്റ്ററിൽ ആണ് സംഭവം.
സംഭവസമയത്ത് ജെമ്മ അമിതമായി മദ്യപിച്ച നിലയിലായിരുന്നെന്ന് അതിക്രമത്തിനിരയായ യുവാവ് പറഞ്ഞു. ബ്രിട്ടണില്‍ ഇരുപതില്‍ ഒന്ന് പുരുഷന്മാര്‍ക്ക് നേരെ ലൈംഗികാതിക്രമ ശ്രമമുണ്ടാകുകയോ ആക്രമിക്കപ്പെടുകയോ ചെയ്യപ്പെടുന്നുണ്ടെന്നാണ് ലഭ്യമായ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതിനിടെയാണ് ഈ സംഭവം.