മദ്യപാനത്തിനിടെ തര്‍ക്കം..25കാരൻ കുത്തേറ്റ് മരിച്ചു….
ഇടുക്കി വണ്ടിപ്പെരിയാർ തേങ്ങാക്കല്ലില്‍ 25കാരൻ കുത്തേറ്റ് മരിച്ചു .തേങ്ങാക്കല്‍ സ്വദേശി അശോകന് (25) ആണ് മരിച്ചത് .സംഭവത്തിൽ അശോകന്റെ സുഹൃത്തും തേങ്ങാക്കൽ സ്വദേശിയുമായ സുബീഷിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട് .മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കം ആണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നിഗമനം.