മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി..ചികിത്സയിലായിരുന്ന യുവതി മരിച്ചു…
തിരുവനന്തപുരം വിളവൂർക്കലിൽ പൊള്ളലേറ്റ യുവതി മരിച്ചു . മെഡിക്കൽകോളേജിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു മരണം .വിളവൂർക്കൽ പാവച്ചക്കുഴി തേവിക്കോണം ആഞ്ജനേയംവീട്ടിൽ ഷീജ(41) ആണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് ജയശങ്കറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.ഭർത്താവിൻ്റെ മാനസിക പീഡനമാണ് ജീവനൊടുക്കാൻ കാരണമെന്നാണ് ബന്ധുക്കൾ പൊലീസിൽ മൊഴി നൽകിയത്.