മണിപ്പൂരിൽ ഏറ്റുമുട്ടൽ..നാല് പേർ കൊല്ലപ്പെട്ടു…

മണിപ്പൂരിലെ തെങ്‌നൗപാലിൽ നടന്ന ഏറ്റുമുട്ടലിൽ നാല് പേർ കൊല്ലപ്പെട്ടു. യുണൈറ്റഡ് കുക്കി ലിബറേഷൻ ഫ്രണ്ട് (യു.കെ.എൽ.എഫ്) പ്രവർത്തക​നും അതെ സമുദായത്തിലെ മൂന്ന് ഗ്രാമീണ സന്നദ്ധ പ്രവർത്തകരുമാണ് കൊല്ലപ്പെട്ടത്.കൊലപാതകങ്ങൾക്ക് പിന്നാലെ ഗ്രാമസന്നദ്ധപ്രവർത്തകർ യു.കെ.എൽ.എഫ് നേതാവിന്റെ വസതിക്ക് തീയിട്ടു.സുരക്ഷാസേന തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സ്ഥിതിഗതികൾ നിയന്ത്രണത്തിലാണെന്നും പൊലീസ് പറഞ്ഞു.

Related Articles

Back to top button