മണിക്കൂറിൽ 70 കിലോമീറ്റര്‍ വേഗത… അതിശക്തമായ പൊടിക്കാറ്റ് വീശും… വീട്ടിൽ തന്നെ ഇരിക്കണം…
മണിക്കൂറിൽ 70 കിലോമീറ്റര്‍ വേഗത്തിൽ തലസ്ഥാനത്ത് കാറ്റ് വീശുമെന്ന് അറിയിപ്പ്. അതിശക്തമായ കാറ്റിൽ കൃഷി നശിക്കാൻ സാധ്യതയുണ്ട്. കെട്ടിടങ്ങൾക്ക് ഭാഗികമായി കേടുപാടുണ്ടായേക്കുമെന്നും കുടിലുകളും പുൽവീടുകളും തകരുമെന്നും അധികം കനമില്ലാത്ത വസ്തുക്കൾ പറന്നുപോകുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
ദില്ലിയിൽ അതിശക്തമായ പൊടിക്കാറ്റിന് സാധ്യതയുള്ളതിനാൽ ജനങ്ങളോട് വീടിനകത്ത് തന്നെ തങ്ങാൻ ആവശ്യപ്പെട്ട കാലാവസ്ഥാ കേന്ദ്രം, അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സുരക്ഷിത സ്ഥാനത്ത് അഭയം തേടണമെന്നും ഒരു കാരണവശാലും മരങ്ങൾക്ക് ചുവട്ടിൽ പോയി നിൽക്കരുതെന്നും അറിയിപ്പിൽ പറയുന്നു.