മകളെ വിവാഹം കഴിച്ചു നൽകില്ല…പിതാവിന്റെ….

മകളെ വിവാഹം കഴിപ്പിച്ചു നല്‍കാം എന്നു വാക്ക് നല്‍കിയ ശേഷമാണ് പിതാവ് പ്രതിശ്രുത വരന്റെ കുടുംബത്തെക്കുറിച്ച് കൂടുതല്‍ അറിഞ്ഞത്. സ്ഥിരം പ്രശ്‌നക്കാരായി നാട്ടില്‍ അറിയപ്പെട്ടിരുന്ന ആ കുടുംബം കൊല്ലിനും കൊലയ്ക്കും കുപ്രസിദ്ധമാണ് എന്നായിരുന്നു അയാള്‍ അറിഞ്ഞത്. ആ കുടുംബത്തില്‍ നേരത്തെ വിവാഹം കഴിപ്പിച്ചയച്ച ഒരു ബന്ധു കൊല്ലപ്പെട്ട കഥ കൂടി അറിഞ്ഞതോടെ അയാള്‍ ഒരു തീരുമാനം എടുത്തു. തന്റെ മകളെ എന്തായാലും ആ കുടുംബത്തിലേക്ക് അയക്കുന്ന കെട്ടിയക്കുന്ന പ്രശ്‌നമില്ല!ആ തീരുമാനം കൃത്യമായിരുന്നു. എന്നാല്‍, അതിന്റെ പേരില്‍ അയാള്‍ക്ക് നഷ്ടപ്പെട്ടത് സ്വന്തം മൂക്കാണ്.

വിവാഹം മുടക്കി എന്നാരോപിച്ച്, അയാളുടെ മകളെ വിവാഹം ആലോചിച്ച ചെറുപ്പക്കാരനും കുടുംബാംഗങ്ങളും ചേര്‍ന്ന് പരസ്യമായി തല്ലിച്ചതച്ചശേഷം അയാളുടെ മൂക്ക് മുറിച്ചു കളയുകയായിരുന്നു. വെറുതെ മൂക്കു മുറിക്കുക മാത്രമല്ല ആ മുറിഞ്ഞ മൂക്കുമായി കടന്നു കളയുകയും ചെയ്തു അക്രമി സംഘം. ഗുരുതരാവസ്ഥയിലായ പിതാവിപ്പോള്‍ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലാണ്. മൂക്കു മുറിച്ചു കടന്നു കളഞ്ഞ അക്രമികള്‍ക്കു വേണ്ടി തെരച്ചില്‍ നടത്തുകയാണ് ഇപ്പോള്‍ പൊലീസ്. രാജസ്ഥാനിലെ ബാര്‍മറിലാണ് സംഭവം. കമാല്‍ സിംഗ് ബാട്ടി എന്ന 55കാരനാണ് മൂക്കു മുറിക്കപ്പെട്ടതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. ഇയാളെ അക്രമിച്ച സംഘത്തിനായി തെരച്ചില്‍ നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു.

Related Articles

Back to top button