മകളെയും കൊണ്ട് സർക്കാർ ആശുപത്രിയിലെത്തിയ അമ്മയെ പാമ്പ് കടിച്ചു..ചികിത്സയിൽ…

മകളുമായി സർക്കാർ ആശുപത്രിയിലെത്തിയ യുവതിയെ പാമ്പ് കടിച്ചു. പാലക്കാട് പുതുനഗരം കരിപ്പോട് സ്വദേശിനി ഗായത്രി (36 )ക്കാണ് പാമ്പ് കടിയേറ്റത്.ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ വെച്ച് ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവമുണ്ടായത്.യുവതിയെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്നലെ രാത്രി ഗായത്രിയുടെ മകള്‍ക്ക് പനിയായി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിരുന്നു. അതിനിടെ രാവിലെ യൂറിന്‍ പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. അതിനിടെ തറയില്‍ യൂറിന്‍ വീണു. അത് തുടക്കാന്‍ ചൂലെടുക്കാന്‍ പോയ സമയത്താണ് ഗായത്രിയുടെ കയ്യില്‍ പാമ്പ് കടിച്ചത്.ആശുപത്രിക്കെതിരെ യുവതിയുടെ ബന്ധുക്കൾ രംഗത്തെത്തി.സംഭവത്തില്‍ ശക്തമായ നടപടി വേണമെന്നും ഗായത്രിയുടെ ബന്ധു പറഞ്ഞു.

Related Articles

Back to top button