മംഗലാപുരത്ത് വൻ ഓൺലൈൻ തട്ടിപ്പ് ഡെലിവറി സംഘം പിടിയിൽ….
ഫ്ളിപ്പ് കാർഡിന്റെ ഓൺലൈൻ വഴി മൊബൈലുകൾ വ്യാജ മേൽവിലാസം കൊടുത്ത് വരുത്തിയതിനു ശേഷം മേൽവിലാസക്കാരൻ തിരിച്ചയക്കുന്നതായി കാണിച്ച് വിലപിടിപ്പുള്ള മൊബൈൽ ഫോണുകൾ എടുത്തതിനു ശേഷം ആ കവറിനുള്ളിൽ വേറെ ഏതെങ്കിലും സാധനം വച്ച് തിരിച്ചയക്കുന്നതാണ് രീതി. ഇവർ കവർന്നെടുത്തത് 15 ഓളം വില വരുന്ന മൊബൈൽ ഫോണുകളാണ് . ഇതിൽ ചില ഫോണുകൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്. പോത്തൻകോട് അയിരൂപ്പാറ സ്വദേശി അരുൺ , പോത്തൻകോട് കല്ലൂർ സ്വദേശി അജ്മൽ എന്നിവരാണ് പിടിയിലായത് .