ഭർത്താവ് തൂങ്ങി മരിച്ചത് അറിഞ്ഞ ഭാര്യ ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തു

തിരുവനന്തപുരം നെടുമങ്ങാട് ഭർത്താവും ഭാര്യയും ആത്മഹത്യ ചെയ്തു. ഉഴമലയ്ക്കൽ പരുത്തിക്കുഴി സ്വദേശികളായ രാജേഷ് (38), അപർണ (26) എന്നിവരാണ് മരിച്ചത്. ഭർത്താവ് മരിച്ചത് അറിഞ്ഞാണ് ഭാര്യയും ജീവനെടുക്കിയത്. രാജേഷ് വീട്ടിനുള്ളിൽ തുങ്ങിമരിക്കുകയായിരുന്നു. മരണ വിവരം അറിഞ്ഞ ഭാര്യ ആസിഡ് കഴിച്ചാണ് ആത്മഹത്യ ചെയ്തത്.

രണ്ട് പേരും തമ്മിൽ ഒരാഴ്ചയായി ചില സൗന്ദര്യ പിണക്കങ്ങൾ കാരണം മാറി താമസിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് അപർണ്ണയുടെ വീട്ടിൽ വന്ന രാജേഷ് ഭാര്യയെയും മകളെയും വീട്ടിലേക്ക് വിളിച്ചിരുന്നു. എന്നാൽ ഭർത്താവിനൊപ്പം പോകാൻ തയ്യാറായില്ല. തുടർന്ന് രാത്രിയിൽ രാജേഷ് വീട്ടിൽ വന്ന് മുറിക്കുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു. ഇന്ന് രാവിലെ 10.30നാണ് രാജേഷിന്റെ മരണ വാർത്ത അപർണ അറിയുന്നത്. ഉടൻതന്നെ അപർണ വീട്ടിൽ കയറി ആസിഡ് എടുത്ത് കുടിക്കുകയായിരുന്നു. ഉടനെ നാട്ടുകാർ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും, അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. ഐ.സി.യുവിൽ ചികിത്സയിൽ കഴിയവേ ഒരു മണിയോടെയാണ് അപർണ മരിച്ചത്.

ഇരുവരുടെയും മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വലിയമല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അപർണയുടെയും രാജേഷിന്റെയും വീടുകൾ തമ്മിൽ 100 മീറ്റർ അകലം മാത്രമേയുള്ളൂ.

Related Articles

Back to top button