ഭാര്യ മടങ്ങിവന്നില്ല… സ്വകാര്യ ഭാഗം മുറിച്ചുമാറ്റി….
മാതാപിതാക്കളുടെ വീട്ടില്‍ നിന്ന് തിരിച്ചുവരാന്‍ തയ്യാറാകാതിരുന്ന ഭാര്യയോട് പ്രതികാരം ചെയ്ത ഭര്‍ത്താവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയില്‍. ഭാര്യയോട് പ്രതികാരമായി സ്വകാര്യ ഭാഗം മുറിച്ചുമാറ്റിയ കൃഷ്ണ ബാസുകി എന്ന ഇരുപത്തിയഞ്ചുകാരനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബിഹാറിലെ രജ്‌നി നയനഗറിൽ ആണ് സംഭവം.
പഞ്ചാബിലെ മാണ്ടിയിൽ താമസിക്കുന്ന കൃഷ്ണ ബാസുകി രണ്ട് മാസം മുമ്പ് രജ്‌നി നയനഗറിലുള്ള തന്റെ കുടുംബത്തെ കാണാനായി എത്തിയിരുന്നു. എന്നാല്‍, മാതാപിതാക്കളുടെ വീട്ടിലായിരുന്ന ഭാര്യ അനിത ഭര്‍തൃവീട്ടിലേയ്ക്ക് മടങ്ങിവരാന്‍ കൂട്ടാക്കിയില്ല. ഇതില്‍ ക്ഷുഭിതനായ കൃഷ്ണ ബാസുകി തന്റെ സ്വകാര്യ ഭാഗം മുറിച്ചുമാറ്റുകയായിരുന്നു.
തുടർന്ന്, ചോരയില്‍ കുളിച്ച് കിടന്ന കൃഷ്ണ ബാസുകിയെ ബന്ധുക്കൾ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് കൃഷ്ണ ബാസുകി എന്നും റിപ്പോര്‍ട്ടുകളുണ്ട്. കൃഷ്ണ ബാസുകിയുടെ പരിക്ക് ഗുരുതരമാണെന്നും ഇയാൾ അപകടനില തരണം ചെയ്‌തുവെന്നും ഡോക്ടർ അറിയിച്ചു.