ഭാര്യ കോൺഗ്രസ്..ഭർത്താവ് ബി.എസ്.പി..ആശയതർക്കം..വീടുവിട്ടിറങ്ങി സ്ഥാനാര്‍ഥി…
ഭാര്യയുമായുള്ള വ്യത്യസ്ത രാഷ്ട്രീയ ആശയത്തിന്റെ പേരിൽ വീട് വിട്ടിറങ്ങി ബഹുജൻ സമാജ്‍വാദി പാർട്ടിയുടെ ലോക്സഭാ സ്ഥാനാർത്ഥി .കോണ്‍ഗ്രസ് എംഎല്‍എയും ഭാര്യയുമായ അനുഭ മുന്‍ജാരെയുമായുള്ള വ്യത്യസ്ത രാഷ്ട്രീയ ആശയത്തിനു പിന്നാലെയാണ് ബലഘട്ട് ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥി കങ്കർ മുഞ്ചാരെ വീടുവിട്ടിറങ്ങിയത്. രണ്ട് ആശയം പിന്തുടരുന്നവർ തിരഞ്ഞെടുപ്പ് സമയത്ത് ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ജീവിക്കുന്നത് ശരിയാകില്ലെന്നാണ് കങ്കർ മുഞ്ചാരെയുടെ നിലപാട്.
ഈ തീരുമാനം താല്‍കാലികമാണെന്നും ഏപ്രിലില്‍ 19 ന് നടക്കുന്ന തിരഞ്ഞെടുപ്പിന് ശേഷം വീട്ടിലേക്ക് മടങ്ങിപോകുമെന്നും അദ്ദേഹം വ്യക്തമാക്കി .ഇതേസമയം ഭർത്താവിന്റെ തീരുമാനം തന്നെ വേദനിപ്പിച്ചുവെന്നാണ് അനുഭ പറയുന്നത്. നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് രണ്ട് പാർട്ടിക്ക് കീഴിൽ മത്സരിച്ചപ്പോഴും ഞങ്ങൾ ഒരുമിച്ചാണ് താമസിച്ചത് എന്നും അവർ വ്യക്തമാക്കി .കൂടാതെ ബലഘട്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥി സാമ്രാട്ട് സരസ്വതിന് വേണ്ടി പ്രചാരണത്തിനിറങ്ങും. എന്നാൽ തന്റെ ഭർത്താവിനെതിരെ മോശമായി ഒരു വാക്ക് പോലും പറയില്ലെന്നും അനുഭ കൂട്ടിച്ചേർത്തു.