ഭാര്യയെ സുഹൃത്തുക്കളോടൊപ്പം കിടക്കാന്‍ നിര്‍ബന്ധിച്ചു… ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്മെയില്‍ ചെയ്തു….
ഭാര്യയെ സുഹൃത്തുക്കളോടൊപ്പം കിടക്കാന്‍ നിര്‍ബന്ധിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്മെയില്‍ നടത്തുകയും ചെയ്തെന്ന കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എഞ്ചിനീയറായ 34 കാരിയായ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഭര്‍ത്താവിന്റെ രണ്ട് സുഹൃത്തുക്കളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചതായി യുവതി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. തന്നെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ഭര്‍ത്താവ് ഫോണില്‍ വീഡിയോ പകര്‍ത്തിയതായും യുവതി ആരോപിച്ചു. യുവതി വിവാഹമോചനം ആവശ്യപ്പെട്ടപ്പോള്‍, വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയതായി പരാതി ഉദ്ധരിച്ച് പൊലീസ് പറഞ്ഞു. 2011 ഏപ്രിലില്‍ വിവാഹിതരായ ദമ്പതികള്‍ക്ക് ഒരു മകനുണ്ട്. ബെംഗ്‌ളുറുവിലാണ് സംഭവം. ഭര്‍ത്താവ് മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്നും ഭാര്യയെ മറ്റ് പുരുഷന്മാര്‍ക്കൊപ്പം ഉറങ്ങാന്‍ നിര്‍ബന്ധിക്കാറുണ്ടെന്നും സാമ്പിഗെഹള്ളി പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ പറയുന്നു. ഭര്‍ത്താവ് കഞ്ചാവിന് അടിമയാണെന്നും വീട്ടിനുള്ളിലെ പൂച്ചട്ടിയില്‍ രണ്ട് തൈകള്‍ നട്ടുപിടിപ്പിച്ചിട്ടുണ്ടെന്നും യുവതി ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവ് ചെടികള്‍ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.