ഭാര്യയെ കഴുത്ത് ഞെരിച്ചു :കൊല്ലാൻ പറ്റിയില്ല
കൊല്ലം:കൊട്ടിയത്ത് യുവതിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. ഭർത്താവിന്റെ വീട്ടിൽ വച്ച് ഭാര്യയെ കഴുത്തു ഞെരിച്ചും, തലയണ വച്ചമർത്തിയും ശ്വാസം മുട്ടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവായ തഴുത്തല, പി കെ ജംഗ്ഷനിൽ പ്രസീദ് ഭവനിൽ പ്രസീദ്ലാലിനെ കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തു. വിമിയെ ആണ് 2021 ഡിസംബർ 22 ന് വൈകിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവ സമയത്ത് പ്രസീദ് ലാലിന് ഒരു കാൾ വന്നപ്പോൾ വിമി കതക് തുറന്ന് ഓടി പ്രസീദിന്റെ സഹോദരൻ താമസിക്കുന്ന വീട്ടിൽ അഭയം തേടുകയായിരുന്നു വിമി. തുടർന്ന് വിമി കൊട്ടിയം പോലീസിൽ പരാതി നൽകിയെങ്കിലും കേസ് എടുക്കാത്തതിനാൽ പിന്നീട് കൊല്ലം സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ 26 ന് പോലീസ് ഗാർഹിക പീഡനത്തിന് പ്രസീദ്ലാൽ, മാതാവായ അജിതകുമാരി, സഹോദരി പ്രസീദ എന്നിവരെ ചേർത്ത് കേസെടുത്തിരുന്നു. പോലീസ് വധ ശ്രമം ഒഴിവാക്കിയതിനെ തുടർന്ന് വിമി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. അടിയന്തിര റിപ്പോർട്ടിനും നടപടിയ്ക്കുമായി കമ്മിഷണർക്ക് ലഭിച്ച പരാതി ഡി സി ആർ ബി എ സി പി പ്രദീപ് കുമാറിന് അന്വേഷണത്തിനായി കൈമാറിയിരുന്നു. തുടർന്നാണ് കൊട്ടിയം പോലീസ് പ്രസീദ് ലാലിനെതിരെ വധശ്രമത്തിന് കേസെടുത്തു പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കൃത്യ സ്ഥലത്തെത്തിച്ചു തെളിവെടുത്തു. പിന്നീട് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.