ഭാര്യക്ക് അവിഹിത ബന്ധം… ഭർത്താവ്….

ഭാര്യയ്ക്ക് അവിഹിത ബന്ധം ഉണ്ടെന്ന് സംശയം. തുടർന്ന് ഭർത്താവ് ഭാര്യയെ സംശയത്തിന്റെ പേരിൽ കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തി. ശേഷം മൃതദേഹം വനത്തിൽ കുഴിച്ചുമൂടി. രാംകിഷോർ പട്ടേലാണ് ഭാര്യ സരസ്വതി പട്ടേലിനെ കൊലപ്പെടുത്തിയത്. ഭാര്യയുടെ മൃതദേഹം രണ്ടായി മുറിച്ച ശേഷം വനത്തിന്റെ വിവിധയിടത്തായി കുഴിച്ചുമൂടുകയായിരുന്നു. സഹോദരനെയും സഹോദരന്റെ ഭാര്യയും കാണാനില്ലെന്ന് കാണിച്ച് യുവാവിന്റെ സഹോദരൻ പോലീസിൽ പരാതി നൽകിയതോടെയാണ് കൊലപാതക വിവരം പുറത്തിറഞ്ഞത്. അവിഹിതബന്ധം എന്ന് സംശയമുയർന്നതോടെ ഭാര്യയെ കോടാലി കൊണ്ട് കൊലപ്പെടുത്തിയ ശേഷം യുവാവ് മൃതദേഹം വനത്തിൽ കുഴിച്ചുമൂടുകയായിരുന്നു എന്ന് പോലീസ് പറയുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ച പോലീസ് ഗ്രാമത്തിനടുത്തുള്ള വനത്തിൽ ഒരു സ്ത്രീയുടെ വസ്ത്രങ്ങൾ കണ്ടതായി വിവരം ലഭിച്ചു. തുടർന്ന് നടത്തി അന്വേഷണത്തിൽ കാണാതായ സ്ത്രീയുടെതാണ് വസ്ത്രങ്ങൾ എന്ന് പൊലീസ് കണ്ടെത്തി. അതിനു സമീപത്ത് വെച്ച് സ്ത്രീയുടെ മൃതദേഹം അവശിഷ്ടങ്ങളും പോലീസ് കണ്ടെത്തി. പ്രതി രാം കിഷോറിനെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. പ്രതികുറ്റം സമ്മതിച്ചതായും ഭാര്യയുടെ സ്വഭാവത്തിൽ സംശയം തോന്നിയതിനെ തുടർന്ന് കാട്ടിലേക്ക് കൊണ്ടുപോയി കോടാലി കൊണ്ട് കൊലപ്പെടുത്തുകയായിരുന്നു എന്നും ഇയാൾ പോലീസിന് മൊഴി നൽകി. അതിനുശേഷം തലയും ശരീരവും വേറെ കുഴിച്ചിട്ടു. കൊലപാതകത്തിന് ഉപയോഗിച്ച മഴുവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Related Articles

Back to top button