ഭഗവത്ഗീതാ ജ്ഞാനസദസ്

മാവേലിക്കര- ശ്രീകൃഷ്ണഗാനസഭാ ഹാളിൽ നടന്ന ഭഗവത്ഗീതാ ജ്ഞാനസദസ്സിന് കായംകുളം ശ്രീരാമകൃഷ്ണാശ്രമം അധ്യക്ഷൻ സ്വാമി തത്പുരുഷാനന്ദ ദീപം തെളിയിച്ചു. ചലച്ചിത്ര നിരൂപകനും ഓണാട്ടുകര സാഹിതി പ്രസിഡന്റുമായ മധു ഇറവങ്കര അധ്യക്ഷനായി. ഭഗവത്ഗീതയും യുവചേതനാ നിർമ്മിതിയും എന്ന വിഷയത്തിൽ കുരുക്ഷേത്രപ്രകാശൻ എം.ഡി സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ശാസ്ത്ര ഗവേഷകൻ ഡോ.ഏവൂർ മോഹൻദാസ് രചിച്ച ശ്രീമദ് ഭഗവത്ഗീത സുദർശനം ഭാഷാഭാഷ്യം എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം കേരള ഫോക് ലോർ അക്കാദമി ചെയർമാൻ ഒ.എസ്.ഉണ്ണികൃഷ്ണൻ നിർവഹിച്ചു. വെസ്റ്റ് ബംഗാൾ മുൻ ഡി.ജി.പി എം.ഹരിസേനവർമ്മ പുസ്തകം സ്വീകരിച്ചു. ശാസ്താംകോട്ട സ്കൂൾ ഓഫ് കൃഷ്ണ തോട്സ് ഡയറക്ടർ ടി.കെ.ശ്രീകുമാർ, പ്രഭാഷകൻ ഏവൂർ സൂര്യകുമാർ, സാഹിത്യകാരൻ മുട്ടം സി.ആർ.ആചാര്യ, സ്വാഗത സംഘം കൺവീനർ കെ.ആർ.കെ.പിള്ള എന്നിവർ സംസാരിച്ചു.

Related Articles

Back to top button