ബൈക്ക് നിയന്ത്രണം വിട്ട് ഹോട്ടലിലേക്ക് ഇടിച്ചു കയറി… തെറിച്ചു വീണ യുവാവിന്റെ കൈയ്യിൽ നിന്ന് കിട്ടിയത്….
മാവേലിക്കര- തഴക്കര പഞ്ചായത്ത് ഓഫീസിന് സമീപം അമിത വേഗതയിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് ഹോട്ടലിലേക്ക് ഇടിച്ചു കയറി അപകടം. ബൈക്ക് യാത്രികന് ഗുരുതര പരിക്കേറ്റു. തെറിച്ചു വീണ ഒരാൾ ഓടി രക്ഷപ്പെട്ടു.
ഇന്ന് വൈകിട്ട് 3.20ഓടെ തഴക്കര പഞ്ചായത്ത് ഓഫീസിന് മുന്നിലുള്ള അശ്വതി ഹോട്ടലിലേക്കാണ് ബൈക്ക് പാഞ്ഞു കയറിയത്. ഹോട്ടലിൽ ചായ അടിക്കുകയായിരുന്ന അശ്വതി ഹോട്ടൽ ഉടമ ഫൽഗുനൻ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഹോട്ടലിന്റെ മുൻഭാഗം പൂർണ്ണമായി തകർന്നു. ബൈക്കിൽ നിന്നും തെറിച്ചു വീണ യുവാവിന്റെ കൈയ്യിൽ നിന്ന് കഞ്ചാവ് പൊതികൾ കണ്ടെത്തി. നടിയാപുരം വള്ളികോട് വയലവടക്ക് മഠത്തിലേക്ക് സുബിൻ (25) ന്റെ കൈയ്യിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇയാളെ ജില്ലാ ആശുപത്രിയിലും അവിടെനിന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇയാളിൽ നിന്ന് 2 പൊതികളിലായി സൂക്ഷിച്ചിരുന്ന 105 ഗ്രാം കഞ്ചാവാണ് ലഭിച്ചത്. എസ്.ഐമാരായ നൗഷാദ.ഇ, സിയാദ്.എ.ഇ, സീനിയർ സിപി.ഓ രാജേഷ് കുമാർ, ഗോപകുമാർ.ജെ, സി.പി.ഓ സിയാദ്.എസ് എന്നിവർ സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.