ബൈക്കുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മരണം മൂന്നായി…

കല്ലമ്പലം : ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മരണം മൂന്നായി.കഴിഞ്ഞദിവസം അപകട സ്ഥലത്ത് വച്ച് തന്നെ നഗരൂർ തണ്ണിക്കോണം പണയിൽവീട്ടിൽ ബാബു ഗിരിജ ദമ്പതികളുടെ മകൻ നിധിൻ ബാബു (29) മരണപ്പെട്ടിരുന്നു.ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കരവാരം തോട്ടയ്ക്കാട് വടകോട്ട്കാവ് അക്ഷയ് ഭവനിൽ അനിൽകുമാർ ലതിക ദമ്പതികളുടെ മകൻ അക്ഷയ് ( 21),നെടുംപറമ്പ് തോക്കാല ചരുവിള പുത്തൻവീട്ടിൽ തുളസി രാജി ദമ്പതികളുടെ മകൻ അനന്ദു (18)എന്നിവരാണ് മരണപ്പെട്ടത്.

Related Articles

Back to top button