ബിവറേജിൻ്റെ ചുമർ തുരന്ന് കള്ളൻ..പണം തൊട്ടില്ല..കൊണ്ട് പോയത് മൊത്തം മദ്യക്കുപ്പികൾ…
കോഴിക്കോട് തിരുവമ്പാടി ബിവറേജ് ഔട്ട്ലറ്റിൽ മോഷണം. കെട്ടിടത്തിന്റെ ചുമര് തുരന്നാണ് മോഷ്ടാവ് കെട്ടിടത്തിന് അകത്ത് കടന്നത്.ബിവറേജ് ഔട്ട്ലറ്റിന്റെ അകത്ത് കടന്ന മോഷ്ടാവ് പണമൊന്നും കൈലാക്കിയില്ല. റാക്കിലുണ്ടായിരുന്ന മദ്യകുപ്പികളിൽ ചിലത് മാത്രമാണ് നഷ്ടമായത്. മേശയിലുണ്ടായിരുന്ന പണം പോയിട്ടില്ലെന്ന് ജീവനക്കാർ വ്യക്തമാക്കി. കോഴിക്കോട് നിന്നും അധികൃതർ എത്തി സ്റ്റോക്കെടുപ്പ് നടത്തിയാലെ എത്ര കുപ്പി മദ്യമാണ് മോഷണം പോയതെന്ന് വ്യക്തമാകൂ. രണ്ട് വർഷം മുമ്പും ഇതേ ഔട്ട്ലൈറ്റിൽ മോഷണം നടന്നിരുന്നു.സംഭവത്തിൽ തിരുവമ്പാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ എക്സൈസ് വകുപ്പും അന്വേഷണം നടത്തുന്നുണ്ട്.