ബാലവേല… ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൻ്റെ മിന്നൽ പരിശോധന….

തിരുവനന്തപുരം : ബാലഭിക്ഷാടനവും ബാലവേലയും വ്യാപകമാകുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം നഗരത്തിൽ ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൻ്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടന്നു. കിഴക്കേക്കോട്ടയിൽ ബാലവേലയിൽ ഏർപ്പെട്ടിരുന്ന പതിനഞ്ചുകാരനെ കണ്ടെത്തി സി ഡബ്ല്യു സിയിലേക്ക് മാറ്റി. മാതാപിതാക്കളെ വിളിച്ചുവരുത്തിയ സിഡബ്ല്യുസി, ബാലന് രണ്ടാഴ്ച കൗൺസിലിങ് നൽകാൻ തീരുമാനിച്ചു. രണ്ടുവർഷമായി ബാലൻ കിഴക്കേകോട്ടയിൽ സോപ്പ് കച്ചവടം നടത്തുകയായിരുന്നുവെന്ന് മൊഴികളിൽ നിന്ന് കണ്ടെത്തി. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കും വരെ ബാലനെ സിഡബ്ല്യുസി സംരക്ഷിക്കാമെന്ന് അറിയിച്ചെങ്കിലും മാതാവ് അതിനോട് യോജിച്ചില്ല. തുടർന്ന് ആണ് ബാലനെ രണ്ടാഴ്ചത്തെ കൗൺസിലിങ്ങിന് വിട്ടത്.വരും ദിവസങ്ങളിലും പരിശോധന തുടരാനാണ് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ തീരുമാനം.

Related Articles

Back to top button