ബാണാസുര സാഗർ ഡാം സഞ്ചാരികൾക്കായി തുറന്നു നൽകും..നാളെ മുതൽ….

ബാണാസുര സാഗർ ഡാം സഞ്ചാരികൾക്കായി തുറന്നു കൊടുക്കാൻ തീരുമാനം. നാളെ മുതൽ ഇവിടേയ്ക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.രാവിലെ 9 മുതൽ നാല് വരെയാണ് പ്രവർത്തന സമയം. വയനാട്ടിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രം കൂടിയായ ബാണാസുര സാഗർ ഡാം അടച്ചിട്ടിരിക്കുന്നത് നിരവധി ആളുകളെയാണ് പ്രതിസന്ധിയിലാക്കിയിരിക്കുന്നതെന്ന പരാതി ഉയർന്നിരുന്നു . ജനങ്ങളുടെ ജീവിത ദുരിതം ശ്രദ്ധയിൽപ്പെട്ട വൈദ്യുതവകുപ്പ് മന്ത്രി വിഷയത്തിൽ ഇടപെട്ടിരുന്നു. ഇതിന് പിന്നാലെ ഡാം തുറക്കാനുള്ള അനുകൂല റിപ്പോർട്ട് കെഎസ്ഇബി കളക്ടർക്ക് നൽകുകയും ചെയ്തു. റിപ്പോർട്ട് വിശദമായി പരിശോധിച്ചതിന് ശേഷമാണ് ഇപ്പോൾ ഡാം തുറക്കാൻ തീരുമാനമായിരിക്കുന്നത്.

Related Articles

Back to top button