ബഹിരാകാശത്ത് നിന്ന് സ്റ്റാ‍ർലൈനർ പേടകം ഭൂമിയിൽ തിരികെയെത്തി..എന്നാൽ സുനിത വില്യംസ് ഇല്ല…

മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് മടങ്ങിയ ബോയിംഗ് സ്റ്റാർലൈനർ പേടകം ഭൂമിയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. ന്യൂ മെക്സിക്കോയിലെ വൈറ്റ് സാന്‍ഡ് സെപെയ്സ് ഹാര്‍ബറില്‍ രാവിലെ 9:37ഓടെയാണ് പേടകം എത്തിയത്.സമീപകാല മനുഷ്യ ബഹിരാകാശ ദൗത്യങ്ങളുടെ ചരിത്രത്തിൽ എറ്റവും കൂടുതൽ പ്രശ്നങ്ങൾ നേരിട്ട ദൗത്യമാണ് അവസാന നിമിഷം വിജയിച്ചത്.2024 ജൂണ്‍ അഞ്ചിന് സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും വഹിച്ച് ബഹിരാകാശത്തേക്ക് കുതിച്ചതായിരുന്നു ബോയിംഗിന്‍റെ സ്റ്റാര്‍‌ലൈനര്‍ പേടകം.

വിക്ഷേപണ ശേഷം പേടകത്തിന്‍റെ സർവ്വീസ് മൊഡ്യൂളിലെ റിയാക്ഷൻ കൺട്രോൾ ത്രസ്റ്ററുകളിലുണ്ടായ ഹീലിയം ചോർച്ച ദൗത്യത്തെ അനിശ്ചിതത്വത്തിലാക്കി. വളരെ സാഹസികമായാണ് ഇരുവരും ഐഎസ്എസിലെത്തിയ്. ബഹിരാകാശ യാത്രികരുടെ മടക്കയാത്ര പ്രതിസന്ധിയിലായതോടെ എട്ട് ദിവസത്തെ ദൗത്യം മാസങ്ങൾ നീണ്ടു.സുനിതയും ബുച്ചും ഇതേ പേടകത്തില്‍ മടങ്ങിയാല്‍ ജീവന്‍ അപകടത്തിലായേക്കും എന്ന കനത്ത ആശങ്ക ഉണ്ടായതോടെ ആളില്ലാതെയാണ് പേടകം തിരികെയെത്തിയത്.

Related Articles

Back to top button