ഫോണിലെ ചാർജ് പെട്ടെന്ന് തീരുന്നുവോ? ബാറ്ററി സേവ് ചെയ്യാൻ….
ഫോണിലെ ബാറ്ററി പെട്ടെന്ന് തീർന്നുപോകുന്നുവെന്നതാണ് മിക്കവരുടെയും പരാതി. ചിലരുടെ ഫോൺ ഉപയോഗിച്ചില്ലെങ്കിലും ചാർജ് കുറയുന്നതും നാം ശ്രദ്ധിച്ചിരിക്കും. ഇത്തരത്തിൽ ബാറ്ററി അനാവശ്യമായി ചിലവാകുന്നത് ഒഴിവാക്കി കൂടുതൽ സമയം ഫോണിൽ ചാർജ് നിലനിർത്താൻ മാർഗങ്ങൾ ഇതാ.
ബാക്ക്ഗ്രൗണ്ട് ആപ്പ്സ് ഓഫാക്കി ഇടുക
ചില ആപ്ലിക്കേഷനുകൾ നിങ്ങൾ ക്ലോസ് ചെയ്ത് വന്നാലും അവ ബാക്ക്ഗ്രൗണ്ടിൽ പ്രവർത്തിച്ചുകൊണ്ടിരിക്കും. ഇതുവഴി നിങ്ങൾ ഫോൺ ഉപയോഗിച്ചില്ലെങ്കിലും ബാറ്ററി ചിലവാകുകയും ചെയ്യും. അതിനാൽ സെറ്റിംഗ്‌സിൽ ചെന്നതിന് ശേഷം ആവശ്യമില്ലാത്ത ആപ്ലിക്കേഷനുകളുടെ ബാക്ക്ഗ്രൗണ്ട് ഡാറ്റ ഓഫാക്കി ഇടുക.
സ്നാപ്പ്ചാറ്റ്, ഫേസ്ബുക്ക്, വാട്‌സ്ആപ്പ് മെസെഞ്ചർ, നെറ്റ്ഫ്‌ളിക്‌സ്, ആമസോൺ ഷോപ്പിംഗ് തുടങ്ങിയ ആപ്പുകൾ ബാറ്ററി ഒരുപാട് ഉപയോഗിക്കുനവയാണ്. പ്രത്യേകിച്ചും ബാക്ക്ഗ്രൗണ്ടിൽ ഇവ നല്ലപോലെ വർക്ക് ചെയ്തുകൊണ്ടിരിക്കും. അതിനാൽ ഇവയുടെ ബാക്ക്ഗ്രൗണ്ട് ഡാറ്റ ഓഫാക്കി ഇടാവുന്നതാണ്.
ലൊക്കേഷൻ ഓഫാക്കി ഇടുന്നതും ചാർജ് വെറുതെ കുറയുന്നത് ഇല്ലാതാക്കാൻ സഹായിക്കും. ഫോൺ ഉപയോഗം ആവശ്യമില്ലാത്തപ്പോൾ എയർപ്ലെയ്ൻ മോഡിൽ ഇടാവുന്നതാണ്. ആവശ്യമില്ലെങ്കിൽ ബ്ലൂടൂത്ത്, വൈഫൈ ഓപ്ഷനുകളും ഓഫാക്കിയിടാം.
ഫോൺ സ്ലീപ് മോഡിൽ പോകുന്നതിനുള്ള സമയം കുറച്ചിടുക. ചിലരുടെ സെറ്റിംഗ്‌സിൽ ഇത് 15 സെക്കൻഡ് ആയിരിക്കും. മറ്റ് ചിലരുടെ ഫോണിൽ ഇത് ഒരു മിനിറ്റ് മുതൽ 3 വരെ ആകാം. ഒരുപാട് ബാറ്ററി ചിലവാകാൻ കാരണമാകുന്ന ഒന്നാണിത്.അതിനാൽ ചാർജ് കൂടുതൽ സമയം നിലനിൽക്കാൻ ഫോൺ സ്ലീപ് മോഡിൽ ആവുന്നതിനുള്ള സമയം പരമാവധി കുറച്ചിടുന്നതാണ് നല്ലത്. സ്ലീപ് മോഡിലേക്ക് സ്വമേധയാ ഫോൺ പോകുന്നതിന് മുമ്പ് നമ്മൾ തന്നെ ലോക്ക് ചെയ്യുന്നതും ബാറ്ററി സേവ് ചെയ്യാൻ സഹായിക്കും.
കൂടുതൽ ഗ്രാഫിക്‌സും ആനിമേഷൻസും ഉപയോഗിക്കേണ്ടി വരുന്ന ഗെയ്മുകളും ബാറ്ററി സേവ് ചെയ്യാൻ ഒഴിവാക്കാം. ഫേസ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയവയുടെ നോട്ടിഫിക്കേഷൻസ് ഓഫാക്കി ഇടാം. ഫോൺ ചാർജ് ചെയ്യുമ്പോൾ എയർപ്ലെയ്ൻ മോഡിലിടുന്നത് പെട്ടെന്ന് ചാർജ് കയറാനും സഹായിക്കും.