പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ…
ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പുന്നപ്ര തെക്ക് രണ്ടുതൈയ്യിൽ വെളിവീട്ടിൽ അനന്ദു (24)വിനെയാണ് ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്ത അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ അനന്ദു ഇവിടെയെത്തിയ പതിനാല് വയസുള്ള പെൺകുട്ടിയുമായി പരിചയത്തിലാവുകയായിരുന്നു. പിന്നീട് 14കാരിയെ ആലപ്പുഴ ബീച്ചിലും പരിസരത്തും വെച്ചു അനന്ദു പീഡിപ്പിക്കുകയായിരുന്നു. സി. ഐ ശ്രീജിത്ത്, മറ്റു ഉദ്യോഗസ്ഥരായ സുരേഷ്, മോഹൻ കുമാർ, വിപിൻ ദാസ്, ശ്യാം എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.