പ്രവാസികൾ ബി.എസ്.എൻ.എൽ ഓഫീസ് മാർച്ച് നടത്തി
ആലപ്പുഴ: പ്രവാസികളോടുള്ള കേന്ദ്ര അവഗണക്കെതിരെ പ്രവാസി സംഘം ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബി.എസ്.എൻ.എൽ ഓഫീസ് മാർച്ചും ധർണ്ണയും നടത്തി. കേരള പ്രവാസി ക്ഷേമനിധിയിൽ കേന്ദ്ര വിഹിതം അനുവദിക്കുക, നിർത്തലാക്കിയ പ്രവാസികാര്യ വകുപ്പ് പുന സ്ഥാപിക്കുക, സമഗ്രമായ കുടിയേറ്റനിയമം ഉണ്ടാക്കുക, ഉത്സവ സീസണുകളിൽ നടപ്പാക്കുന്ന വിമാന ടിക്കറ്റ് നിരക്ക് വർദ്ധനവ് പിൻവലിക്കുക, വിദേശ രാജ്യങ്ങളുമായി തൊഴിൽ കരാർ ഉണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ആലപ്പുഴ ബി.എസ്.എൻ.എൽ ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തിയത്. കേരള പിന്നോക്ക വിഭാഗ കോർപ്പറേഷൻ ബോർഡ് മെമ്പർ എ മഹേന്ദ്രൻ സമരം ഉത്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ എൻ മോഹൻകുമാർ സ്വാഗതം ആശംസിച്ചു. ജില്ലാ പ്രസിഡണ്ട് പി റ്റി മഹേന്ദ്രൻ അധ്യക്ഷത വഹിച്ച സമരത്തിൽ ജോയിന്റ് സെക്രട്ടറിമാരായ ഇല്ലിച്ചിറ അജയകുമാർ, ബി ഉദയഭാനു, കെ കെ രാജേന്ദ്രൻ വൈസ് പ്രസിഡണ്ട് മാരായ സഫീർ പി ഹാരീസ്, ഒ പി ഷാജി എന്നിവർ പ്രസംഗിച്ചു.