പ്രവാചകനെക്കുറിച്ച് അധിക്ഷേപകരമായ കമന്റിട്ടെന്ന് ആരോപിച്ച് 15കാരനായ ഹിന്ദു ബാലനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തി…

പ്രവാചകനെക്കുറിച്ച് അധിക്ഷേപകരമായ കമന്റുകള്‍ പോസ്റ്റ് ചെയ്‌തെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം 15 വയസുകാരനായ ഹിന്ദു ബാലനെ മര്‍ദിച്ച് കൊലപ്പെടുത്തി.കുട്ടിയെ പ്രവാചകനിന്ദ ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പൊലീസ് സ്റ്റേഷനിലെത്തിയാണ് ആള്‍കൂട്ടം കുട്ടിയെ മര്‍ദിച്ച് കൊലപ്പെടുത്തിയത്.ബംഗ്ലാദേശില്‍ ഖുല്‍നയ്ക്ക് അടുത്തുള്ള സോനാഡംഗയിലാണ് സംഭവം.ഉത്സവ് മണ്ഡോള്‍ എന്നാണ് കൊല്ലപ്പെട്ട കുട്ടിയുടെ പേര്. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന ബംഗ്ലാദേശ് മൈനോരിറ്റീസ് ഹ്യൂമന്‍ റൈറ്റ്‌സ് കോണ്‍ഗ്രസ് എക്‌സിലൂടെയാണ് സംഭവം അറിയിച്ചത്.

Related Articles

Back to top button