പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു..2 ഐപിഎസ് ഉദ്യോഗസ്ഥർ അടക്കം 267പേർക്ക് അർഹത…

മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ പ്രഖ്യാപിച്ചു. 267 ഉദ്യോ​ഗസ്ഥരാണ് പുരസ്കാരത്തിന് അർഹരായത്. പട്ടികയിൽ രണ്ട് ഐ.പി.എസ് ഉ​ദ്യോ​ഗസ്ഥരാണ് ഇടം നേടിയത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ.അജിത് കുമാർ, സൈബർ ഡിവിഷൻ എസ്.പി. ഹരിശങ്കർ എന്നിവരാണ് പൊലീസ് മെഡലിന് അര്‍ഹരായ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥര്‍.

സിവിൽ പൊലിസ് ഉദ്യോഗസ്ഥർ മുതൽ എഡിജിപിവരെയുള്ളവരെയാണ് പൊലീസ് മെഡലിനായി പരിഗണിക്കുന്നത്.വയനാട് ​​​ദുരന്തവുമായി ബന്ധപ്പെട്ട ഏകോപന ചുമതലയുള്ള ഉദ്യോ​ഗസ്ഥനാണ് അജിത്കുമാർ. ഓൺലൈൻ തട്ടിപ്പുകളുമായി ബന്ധപ്പെട്ട നിരവധി കേസുകളുടെ ചുമതല വഹിച്ച വ്യക്തിയാണ് ഹരിശങ്കർ. ഇത് പരി​ഗണിച്ചാണ് ഇരുവർക്കും പൊലീസ് മെ‍ഡൽ നൽകാനുള്ള തീരുമാനത്തിലേക്കെത്തിയത്.

Related Articles

Back to top button